ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന കടകംപള്ളിയുടെ വാദം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന കടകംപള്ളിയുടെ വാദം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍

February 8, 2019 0 By Editor

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന കടകംപള്ളിയുടെ വാദം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ . പ്രഥമ പരിഗണന ഇപ്പോഴും സാവകാശ ഹര്‍ജിക്ക് തന്നെയാണെന്ന് പത്മകുമാര്‍ പറഞ്ഞു. ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ലെന്നും എന്നാല്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍ നോമിനിയാണ്. എന്നാല്‍ പദവിയിലിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നതാണ് പതിവെന്നും പത്മകുമാര്‍ പറഞ്ഞു.
നേരത്തെ യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് സാധ്യതയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.