ദേവസ്വം ബോർഡ് സർക്കാരിന്റ ചട്ടുകമായി മാറി-സ്വാമി അയ്യപ്പദാസ്

ദേവസ്വം ബോർഡ് സർക്കാരിന്റ ചട്ടുകമായി മാറി-സ്വാമി അയ്യപ്പദാസ്

February 8, 2019 0 By Editor

വിശ്വാസികളെ സംരക്ഷിക്കേണ്ട ദേവസ്വം ബോർഡ് സർക്കാരിന്റെ ചട്ടുകമായി മാറിയെന്ന് അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് പറഞ്ഞു. അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദു മതപരിഷത്തിൽ വ്യാഴാഴ്ച നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹം പീഡനത്തിന് വിധേയരാകുകയാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന വാദത്തിൽ ഏറെ വേദനാജനകമായത് ദേവസ്വം ബോർഡിന്റെ നിലപാടാണ് എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. സനാതന ധര്‍മ്മത്തിന് എതിരായ മറ്റ് രണ്ട് വിധികള്‍ കൂടി അടുത്ത കാലത്ത് സുപ്രീംകോടതി നടത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗ രതിയേയും വിവാഹേതര ലൈംഗിക ബന്ധത്തെയും അനുവദിച്ചുകൊണ്ടുള്ള വിധികളാണ് അവ. ഭാരതത്തിലെ കുടുംബ അന്തരീക്ഷം വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. അവയെ ഇല്ലാതാക്കാന്‍ കോടതി വിധി കാരണമായേക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ചട്ടുകമായാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. സനാതന ധര്‍മ്മ സംരക്ഷണത്തിനായി ഒരുമിച്ച് നില്‍ക്കാനുള്ള ആര്‍ജവം നേടാനുള്ള സമയമാണിതെന്നും സ്വാമി പറഞ്ഞു.