ഊത്രാളിക്കാവ് പൂരത്തെ വരവേൽക്കാൻ ദേശങ്ങളെല്ലാം ഒരുങ്ങുന്നു

ഊത്രാളിക്കാവ് പൂരത്തെ വരവേൽക്കാൻ ദേശങ്ങളെല്ലാം ഒരുങ്ങുന്നു

February 8, 2019 0 By Editor

വടക്കാഞ്ചേരി: ഊത്രാളിക്കാവ് പൂരത്തെ വരവേൽക്കാൻ ദേശങ്ങളെല്ലാം ഒരുക്കങ്ങളുടെ തയ്യാറെടുപ്പിൽ. മൂന്ന് ദേശങ്ങളും ഒന്നിനോടൊന്ന് മെച്ചപ്പെട്ട ആസ്വാദക വിസ്മയങ്ങൾ പൂരപ്രേമികളിലേക്ക് എത്തിയ്ക്കാനുള്ള പ്രവർത്തനങ്ങൾ സജീവം. വെള്ളിയാഴ്ച കാലത്ത് സംസ്ഥാന പാതയോരത്ത് ഊ ത്രാളിപ്പൂരത്തിൻ്റെ മുഖ്യ പങ്കാളിത്ത ദേശമായ വടക്കാഞ്ചേരി വിഭാഗത്തിൻ്റെ കാഴ്ച പന്തലിൻ്റെ കാൽനാട്ടൽ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. പ്രമുഖ വ്യവസായി പത്മശ്രീ ഡോ: സുന്ദർ മേനോൻ ചടങ്ങ് നിർവ്വഹിച്ചു. വടക്കാഞ്ചേരി വിഭാഗം പ്രസിഡൻ്റ് .  ടി.ജി അശോകൻ, സെക്രട്ടറി.എം.എസ്സ്.നാരായണൻ, പി.എൻ.ഗോകുലൻ, പൂരം ചീഫ് കോ-ഓർഡിനേറ്റർ, സി. എ ശങ്കരൻ കുട്ടി തട്ടകദേശ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു. മിണാ ലൂർ ചന്ദ്രൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന പാതയിൽ ഉയരുന്ന പടുകൂറ്റൻ കാഴ്ച പന്തലിൻ്റെ നിർമ്മാണം. ശനിയാഴ്ച കാലത്ത് ഊ ത്രാളിപ്പൂരം അഖിലേന്ത്യാ പ്രദർശനത്തിൻ്റെ ബ്രോഷർ പ്രകാശനം നടക്കും. സംഘാടക സമിതി ഓഫീസിൽ വച്ച് ആലത്തൂർ എം.പി. പി. കെ ബിജു, സിനിമാ താരം രചനാ നാരായണൻകുട്ടിയ്ക്ക് ബ്രോഷർ നൽകി പ്രകാശന കർമ്മം നിർവ്വഹിക്കും.