ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്

ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്

February 9, 2019 0 By Editor

കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍ ,മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.