കൂറച്ച് കാലമിനി പുകയില്ലാത്ത ഐസ്‌ക്രീ കഴിക്കാം: പുക വരുന്ന ഐസ്‌ക്രീ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

കൂറച്ച് കാലമിനി പുകയില്ലാത്ത ഐസ്‌ക്രീ കഴിക്കാം: പുക വരുന്ന ഐസ്‌ക്രീ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

May 3, 2018 0 By Editor

കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മ നിര്‍ദ്ദേശം നല്‍കി. ഐസ്‌ക്രീം നൂറു ശതമാനവും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും. അതിനാല്‍ കഴിക്കുന്നവര്‍ സ്വന്തം റിസ്‌ക്കില്‍ കഴിക്കണമെന്നും അവര്‍ അറിയിച്ചു. ഐസ്‌ക്രീമിലെ ഗ്യാസ് വയറ്റിനകത്തെത്തിയാല്‍ ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഗ്യാസ് പോയതിന് ശേഷമാണ് ഐസ്‌ക്രീം വയറിനകത്ത് എത്തുന്നതെങ്കില്‍ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുകവരുന്ന ഐസ്‌ക്രീം കോഴിക്കോട് നഗരത്തില്‍ പ്രസിദ്ധമായി വരുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. എന്നാല്‍ ഐസ്‌ക്രീം നൂറ് ശതമാനവും സുരക്ഷിതമാണെന്നും ഐസ്‌ക്രീമിനെതിരെ നടക്കുന്ന പ്രചാരംണങ്ങള്‍ വ്യാചമാണെന്നുമാണ് പുക ഐസ്‌ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങളുടെ നിലപാട്. ലിക്വഡ് നൈട്രജനാണ് ഐസ്‌ക്രീമിന്‍ പുകയുണ്ടാക്കുന്നത്.