ചീഞ്ഞളിഞ്ഞ മീനുമായി കോഴിക്കോട്ടേയ്ക്ക് വന്ന ഇൻസുലേറ്റർ വാൻ കസ്റ്റഡിയിൽ

ചീഞ്ഞളിഞ്ഞ മീനുമായി കോഴിക്കോട്ടേയ്ക്ക് വന്ന ഇൻസുലേറ്റർ വാൻ കസ്റ്റഡിയിൽ

February 9, 2019 0 By Editor

വരാപ്പുഴ: ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മീനുമായി വന്ന ഇൻസുലേറ്റർ വാൻ എക്‌സൈസ് അധികൃതർ പിന്തുടർന്ന് പിടികൂടി. വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ കണ്ണൂർക്ക് കൊണ്ടുപോകുന്നതാണെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ ആദ്യം പറഞ്ഞത്. എന്നാൽ, പിന്നിടത് കോഴിക്കോട്ടേയ്ക്കാണെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. 2,000 കിലോ തൂക്കം വരുന്ന മീനാണ് വാഹനത്തിലുണ്ടായിരുന്നത്.മെഡിസിൻ ആവശ്യത്തിന് എന്നു രേഖപ്പെടുത്തിയിട്ടുള്ളതല്ലാതെ മറ്റു രേഖകളൊന്നും വാഹനത്തിൽ ഉണ്ടായിരുന്നില്ല. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം.ചോദ്യംചെയ്യലിൽ മീനെണ്ണയുണ്ടാക്കുന്നതിനും വളത്തിന്റെ ഉപയോഗത്തിനുമായിട്ടാണ് മത്സ്യം കൊണ്ടുപോകുന്നതെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാൽ ഈ അവസ്ഥയിലായ മത്സ്യം മീൻ എണ്ണയ്ക്കായി ഉപയോഗിക്കാറില്ലെന്നാണ് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.