ഗൃഹപ്രവേശം മോടിയാക്കാൻ കൊണ്ടുവന്ന കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടയാൻ കാരണം പടക്കംപൊട്ടിച്ചത്; ഒരു കണ്ണിന്  കാഴ്ചയില്ലാത്ത ആനയെ എഴുന്നള്ളിച്ചതും വിവാദത്തിൽ

ഗൃഹപ്രവേശം മോടിയാക്കാൻ കൊണ്ടുവന്ന കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടയാൻ കാരണം പടക്കംപൊട്ടിച്ചത്; ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആനയെ എഴുന്നള്ളിച്ചതും വിവാദത്തിൽ

February 9, 2019 0 By Editor

ഗൃഹപ്രവേശം മോടിയാക്കാൻ കൊണ്ടുവന്ന കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടയാൻ കാരണം പടക്കംപൊട്ടിച്ചത്,വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷൈജുവിന്റെ പുതിയ വീടിന്റെ മുറ്റത്തുനിന്നാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പൂരത്തിന്റെ അന്നുതന്നെ ഗൃഹപ്രവേശനവും നടത്തണമെന്ന ആഗ്രഹം കൊണ്ട് ഷൈജുവിന്റെ വകയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പഞ്ചവാദ്യവും ഉൾപ്പെട്ട എഴുന്നള്ളിപ്പ് നിശ്ചയിച്ചു.പഞ്ചവാദ്യം ആരംഭിച്ചപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽനിന്ന്‌ പടക്കം പൊട്ടിച്ചു. ശബ്ദം കേട്ട ആന തിരിഞ്ഞു ഓടുകയായിരുന്നു.അതിനിടയിലാണ് തൊട്ടടുത്ത് നിന്ന ആൾ ആനയുടെ മുന്നിലേക്ക് വീണതും . അരിശത്തോട നിന്ന ആന അയാളെ ചവിട്ടിയരയ്ക്കുകയായിരുന്നു. അവിടെ വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിലാണ് മരിച്ചത്.പിന്നീട് ആനയെ ശാന്തനാക്കി ലോറിയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.ഒരു കണ്ണിന് കാഴ്ചയില്ലാത്ത ഈ ആനയാണ് ഇത് അതുകൊണ്ടാണ് ഇത്രത്തോളം ഭീകരമായതു എന്നും ജനസംസാരമുണ്ട്.