മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് ; സീരിയൽ നടൻ അറസ്റ്റിൽ

മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് ; സീരിയൽ നടൻ അറസ്റ്റിൽ

February 9, 2019 0 By Editor

മൂവാറ്റുപുഴ ; മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സീരിയൽ നടൻ അറസ്റ്റിൽ.തൃശൂർ പഴയങ്ങാടി പാലിയൂർ വീട്ടിൽ വിജോ പി ജോൻസൺ (33) ആണ് അറസ്റ്റിലായത്.

സിനിമാ നിർമാതാക്കൾക്കും സംവിധായകർക്കും ജൂനിയർ ആർട്ടിസ്റ്റുകൾക്കുമൊക്കെ മുദ്ര വായ്പ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു ജോൺസൺ.സൗത്ത് മാറാടി കരയിൽ മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത അന്വേഷത്തിലാണ് അറസ്റ്റ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയെ സിനിമയുടെ ലൊക്കേഷനിലാണ് വിജോ പരിചയപ്പെട്ടത്.യുവതി സാമ്പത്തികാവശ്യം പറഞ്ഞപ്പോൾ വിജോ മുദ്രാ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.വായ്പ എടുക്കുന്നതിനാവശ്യമായ രേഖകളും മറ്റും വിജോ തന്നെയാണ് ശരിയാക്കിയത്.എന്നാൽ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തതായാണ് യുവതി നൽകിയ പരാതി. സമാനമായ ഒട്ടേറെ തട്ടിപ്പുകൾ വിജോ മുൻപും നടത്തിയിട്ടുണ്ട്.തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം മൂന്ന് വായ്പ്പാ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.