മ്യാന്‍മാറിലെ വംശീയ സംഘടനകള്‍ക്കെതിരെ ഫെയ്‌സ്ബുക്ക്

മ്യാന്‍മാറിലെ വംശീയ സംഘടനകള്‍ക്കെതിരെ ഫെയ്‌സ്ബുക്ക്

February 9, 2019 0 By Editor

മ്യാന്‍മാറിലെ വംശീയ സംഘടനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഫെയ്‌സ്ബുക്ക് നടപടി വന്‍ വിവാദത്തില്‍. മനുഷ്യാവകാശ സംഘടനകളില്‍ നിന്നടക്കം വലിയ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക് നേരിടുന്നത്. മ്യാന്‍മറിലെ പല അതിക്രമങ്ങള്‍ക്കും ഇടയാക്കിയ പ്രചരണങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചത് നിയന്ത്രിക്കാനാണ് ഫെയ്‌സ്ബുക്ക് കടുത്ത നടപടി സ്വീകരിച്ചത്.