പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‍നാട്ടിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‍നാട്ടിൽ

February 10, 2019 0 By Editor

 പ്രധാനമന്ത്രി ഇന്ന് തമിഴ്‍നാട്ടിൽ. തിരുപ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ഇഎസ്ഐയുടെ എണ്ണൂരിലെ ആശുപത്രി നാടിന് സമർപ്പിക്കുന്ന പ്രധാനമന്ത്രി പെരുമാനല്ലൂരിൽ ആശുപത്രി മന്ദിരത്തിന് തറക്കല്ലിടും.

ബിപിസിഎല്ലിന്‍റെ തീരദേശ ടെർമിനലും പ്രധാനമന്ത്രി ഉദ്‍ഘാടനം ചെയ്യും. തുടർന്ന് ബിജെപിയുടെ ഏഴ് ലോക് സഭാ മണ്ഡലങ്ങളിലെ പ്രവർത്തകരെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലെ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.