സിപിഎം ആയുധം താഴെ വച്ചാല്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം ആയുധം താഴെ വച്ചാല്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

February 10, 2019 0 By Editor

സിപിഎമ്മുമായി ധാരണയ്ക്ക് തയാറെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയധാരണയ്ക്ക് സിപിഎം അക്രമം അവസാനിപ്പിക്കണം. സിപിഎം ആയുധം താഴെ വച്ചാല്‍ കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ല. ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബിജെപിയെ തൊടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.