വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനിയെന്ന് സംശയം

വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനിയെന്ന് സംശയം

February 10, 2019 0 By Editor

ജില്ലയിൽ ഒരാൾകൂടി കുരങ്ങുപനി ലക്ഷണത്തോടെ ചികിത്സതേടി. ഇതോടെ രോഗലക്ഷണത്തോ‌ടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ജില്ലയിൽ ഇതുവരെ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ചത്തനിലയിൽ കണ്ടെത്തുന്ന കുരങ്ങുകളുടെ എണ്ണം ദിവസവും കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ശനിയാഴ്ച വിവിധ വനപ്രദേശങ്ങളിലായി മൂന്നു കുരങ്ങുകളെക്കൂടി ചത്തനിലയിൽ കണ്ടെത്തി. ഇതോടെ കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ ചത്തനിലയിൽ കണ്ടെത്തുന്ന കുരങ്ങുകളുടെ എണ്ണം 44 ആയി. ചത്ത കുരങ്ങുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.