ബ്രസീലിന്റെ ഫുഡ്‌ബോള്‍ രാജകുമാരന്റെ വീട് കണ്ടാൽ ആരുമൊന്ന് ഞെട്ടും

ബ്രസീലിന്റെ ഫുഡ്‌ബോള്‍ രാജകുമാരന്റെ വീട് കണ്ടാൽ ആരുമൊന്ന് ഞെട്ടും

February 10, 2019 0 By Editor

ബ്രസീലിന്‍റെ സൂപ്പര്‍‌ താരം നെയ്മറിന്‍റെ വീട് കണ്ടാല്‍‌ ആരുമൊന്ന് ഞെട്ടും. വിശാലമായൊരു എസ്റ്റേറ്റിന് നടുവില്‍ പരന്നുകിടക്കുകയാണ് നെയ്മറിന്‍റെ 55 കോടി രൂപ വിലമതിക്കുന്ന സ്വപ്നഭവനം.ബ്രസീലിലെ റിയോ ഡീ ജനീറോയിലുള്ള പോര്‍ട്ടോബെല്ലോയിലാണ് നെയ്മറിന്റെ വീട്. ദൂരെ നിന്നും കണ്ടാല്‍ ഫുഡ്‌ബോള്‍ സ്‌റ്റേഡിയമാണോ എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റംപറയാന്‍ പറ്റില്ല.

6,265 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ വിശാലമായി പരന്നുകിടക്കുകയാണ് ബ്രസീല്‍ സൂപ്പര്‍താരത്തിന്‍റെ റിയോ ഡി ജനീറോയിലെ ഈ ആഢംബര വീട്.ഫുട്ബോള്‍ രാജാവിന്‍റെ പുതിയ വീട്ടിലെ പ്രധാന ആകര്‍ഷണം ടെന്നിസ് കോര്‍ട്ടാണ്. ആറ് സ്യൂട്ട് റൂമുകളുള്ള വീട്ടില്‍ സ്വിമ്മിംഗ് പൂള്‍, ഹെലിപാഡ് തുടങ്ങിയ സൌകര്യങ്ങളുമുണ്ട്.