അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ’ആവലാതി യാത്ര’ എന്ന പേരിൽ പ്രതിഷേധ മാർച്ച് നടത്തി

അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ’ആവലാതി യാത്ര’ എന്ന പേരിൽ പ്രതിഷേധ മാർച്ച് നടത്തി

February 11, 2019 0 By Editor

പരപ്പനങ്ങാടി: ദേശീയപാതാ വികസനത്തിനുവേണ്ടി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ഭൂവുടമകൾ എൻ.എച്ച്. ആക്‌ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി എം.എൽ.എ. പി.കെ. അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ’ആവലാതി യാത്ര’ എന്ന പേരിൽ പ്രതിഷേധ മാർച്ച് നടത്തി.ജാഥയിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ പങ്കാളിത്തമുണ്ടായി.കുടിയിറക്കപ്പെടുന്നതിന്റെ പ്രതീകമായി വീട്ടുപകരണങ്ങളുമേന്തിയായിരുന്നു ജാഥ. വീട്ടിൽത്തന്നെയുണ്ടായിരുന്ന എം.എൽ.എ. പ്രതിഷേധക്കാർക്കിടയിലൂടെ കാറിൽ പുറത്തേക്ക് പോയത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു.എന്നാൽ പോലീസിന്റെ സംയമനം കാര്യങ്ങൾ വഷളാക്കിയില്ല.