സംഘപരിവാർ ഗാന്ധിജിയെ ഇപ്പോഴും ഭയക്കുന്നു:സമദാനി

സംഘപരിവാർ ഗാന്ധിജിയെ ഇപ്പോഴും ഭയക്കുന്നു:സമദാനി

February 11, 2019 0 By Editor

കോട്ടയ്ക്കൽ: ഗാന്ധിജിയെ പ്രതീകാത്മമായി വീണ്ടും തൂക്കിലേറ്റിയ സംഭവം സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾ ഗാന്ധിജിയെ ഇപ്പോഴും ഭയക്കുന്നു എന്നതിന്‌ തെളിവാണെന്ന്‌ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ജില്ലാ മുസ്‌ലിംലീഗ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി. നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഇ.ടി. മുഹമ്മദ്ബഷീർ എം.പിയെ ആദരിക്കലും ചടങ്ങിൽ നടന്നു.