സബ്കളക്ടറെ അധിക്ഷേപിച്ച സംഭവം: രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സബ്കളക്ടറെ അധിക്ഷേപിച്ച സംഭവം: രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

February 11, 2019 0 By Editor

ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അവഹേളിച്ചതില്‍ വനിതാ കമ്മീഷന്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് സബ്കളക്ടറിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്. സബ്കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും ഐഎഎസ് ലഭിച്ചെന്ന് കരുതി കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടു കൂടി എസ്. രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.