ഭര്‍ത്താവ് വരുന്നതിന് മുന്‍പ് പിഞ്ചു കുട്ടികളെ ഉറക്കി 40കാരനായ കാമുകനുമായി  യുവതി  നാടുവിട്ടു

ഭര്‍ത്താവ് വരുന്നതിന് മുന്‍പ് പിഞ്ചു കുട്ടികളെ ഉറക്കി 40കാരനായ കാമുകനുമായി യുവതി നാടുവിട്ടു

May 3, 2018 0 By Editor

ഇടുക്കി: മൂന്നും ഏഴും പത്തും വയസുള്ള പിഞ്ചുകുട്ടികളെ രാത്രിയില്‍ ഉറക്കി കിടത്തിയശേഷം മാതാവ് കാമുകനൊപ്പം നാടുവിട്ടു. മുങ്ങിയത് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നതിനുമുമ്ബ്. ഇടുക്കി നെടുംങ്കണ്ടത്ത് കഴിഞ്ഞദിവസമാണു നാടകീയ സംഭവം നടന്നത്. 40 കാരനായ കാമുകനൊപ്പമാണ് യുവതി നാടുവിട്ടത്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയും കാമുകനും തേനിലയില്‍ നിന്നും കണ്ടെത്തുകയും ഇരുവരേയും നെടുംങ്കണ്ടം സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസ് എടുത്തു.