ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടംബത്തിന് ഒരും രേഖയും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക മടക്കി നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടംബത്തിന് ഒരും രേഖയും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക മടക്കി നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

February 16, 2019 0 By Editor

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടംബത്തിന് ഒരും രേഖയും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക മടക്കി നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുല്‍വാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക മാണ്ഡ്യയില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ എച്ച്‌. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി മുഴുവന്‍ ഇന്‍ഷൂറന്‍സ് തുകയും രേഖകളൊന്നും ആവശ്യപ്പെടാതെ നല്‍കിയത്.

മാണ്ഡ്യയിലുള്ള എല്‍ഐസി ബ്രാഞ്ചില്‍ നിന്നും എച്ച്‌ ഗുരുവിന്‍റെ ഇന്‍ഷൂറന്‍സ് തുകയായ 382199 രൂപയാണ് നോമിനിയുടെ അക്കൗണ്ടിലേക്ക് അയച്ചത്. ഗുരു വീരമൃത്യു വരിച്ച്‌ 48 മണിക്കൂര്‍ കഴിയുന്നതിന് മുമ്ബായിരുന്നു എല്‍ഐസിയുടെ നടപടി.