കൊട്ടിയൂര്‍ പീഡനക്കേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്

കൊട്ടിയൂര്‍ പീഡനക്കേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്

February 16, 2019 0 By Editor

കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കും ചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ. ഒന്നര ലക്ഷം രൂപ പിഴയും അടക്കണം. തലശ്ശേരി പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഫാദര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ബാക്കി 6 പ്രതികളെ കോടതി വെറുതെ വിട്ടു. കൊട്ടിയൂര്‍ നീണ്ടു നോക്കി പളളി വികാരിയായിരുന്നു ഫാദര്‍ റോബിന്‍ വടക്കും ചേരി.

പളളിമുറിയില്‍ കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വികാരി ഫാദര്‍ റോബിന്‍ വടക്കും ചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പത്ത് പ്രതികളായിരുന്ന കേസില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് വിചാരണ നേരിട്ടത്