കാസര്‍ഗോഡ് ഒരു വീട്ടിലെ നാലുപേർ തുങ്ങി മരിച്ച നിലയിൽ

കാസര്‍ഗോഡ് ഒരു വീട്ടിലെ നാലുപേർ തുങ്ങി മരിച്ച നിലയിൽ

May 4, 2018 0 By Editor

അടൂര്‍(കാസര്‍ഗോഡ്): അച്ഛനും, അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് അടൂര്‍ എടപ്പറമ്പ് ദേലമ്പാടി പഞ്ചായത്തില്‍ പെടുന്ന പീകുഞ്ചെയില്‍ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പീകുഞ്ചെയില്‍ രാധാകൃഷ്ണന്‍(44), ഭാര്യപ്രസീത(35), മക്കളായ കാശിനാഥന്‍(5), ശബരീനാഥന്‍(3) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.