എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും

March 13, 2019 0 By Editor

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 2,923 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലും ഗൾഫ് മേഖലയിലും ഒമ്പത് വീതം കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കനത്ത ചൂട് കണക്കാക്കി പരീക്ഷാ മുറികളിൽ കുടിവെള്ളം ലഭ്യമാക്കും.

2,29,527 ആൺകുട്ടികളും 2 ,12,615 പെൺകുട്ടികളും പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറത്താണ്. 27,436 പേർ. കനത്ത ചൂട് കണക്കിലെടുത്ത് പരീക്ഷാ മുറികളിൽ കുടിവെള്ളം സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 28ന് പരീക്ഷ അവസാനിക്കും. സംസ്ഥാനത്തെ 54 ക്യാമ്പുകളിലായി ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം നടക്കും.