മഅ്ദനി വീട്ടിലെത്തി അമ്മയെ  കണ്ടു

മഅ്ദനി വീട്ടിലെത്തി അമ്മയെ കണ്ടു

May 4, 2018 0 By Editor

കൊല്ലം: രോഗബാധിതയായ മാതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി മൈനാഗപ്പള്ളിയിലെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലില്‍ എത്തി. ഇന്നലെ രാത്രിയെത്തിയ മഅ്ദനി മാതാവ് അസുമാബീവിയെയും പിതാവ് അബ്ദുല്‍ സമദ് മാസ്റ്ററെയും സഹോദരങ്ങളടക്കമുള്ള ബന്ധുക്കളെയും കണ്ട ശേഷം അദ്ദേഹത്തിന്റെ മതപഠന കേന്ദ്രമായ അന്‍വാര്‍ശ്ശേരിയിലേക്ക് മടങ്ങി.ഈ മാസം മൂന്നു മുതല്‍ 11 വരെ നാട്ടില്‍ നില്‍ക്കാനാണ് ബംഗളൂരു എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്