എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂര്‍ മണ്ഡലത്തില്‍ ജനവിധി തേടും

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂര്‍ മണ്ഡലത്തില്‍ ജനവിധി തേടും

March 18, 2019 0 By Editor

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂര്‍ മണ്ഡലത്തില്‍ ജനവിധി തേടും. തുഷാര്‍ മത്സരിക്കുന്നത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രതികരണം നാളെ തന്നെ ഉണ്ടാകും. മത്സര രംഗത്ത് വരാന്‍ താല്‍പര്യമില്ലെന്ന തുഷാറിന്റെ ആവര്‍ത്തിച്ചുള്ള നിലപാട് കേന്ദ്ര നേതൃത്വത്തെ പലപ്പോഴും ചൊടിപ്പിച്ചിരുന്നു. ഒരു ഗുണവുമില്ലാത്ത ഈ സഖ്യം തുടരേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് പോലും ബിജെപി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒടുവില്‍ തുഷാര്‍ വഴങ്ങുന്നത്. ബിജെപി എപ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയിരുന്നതാണ് തൃശ്ശൂര്‍.

തൃശൂരടക്കം ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. -തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്.