കെ സുരേന്ദ്രനു വേണ്ടി  ആർഎസ്എസ് രംഗത്ത്; പി എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ല

കെ സുരേന്ദ്രനു വേണ്ടി ആർഎസ്എസ് രംഗത്ത്; പി എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ല

March 20, 2019 0 By Editor

കെ സുരേന്ദ്രനു വേണ്ടി ആർഎസ്എസ് രംഗത്ത് എത്തി,ആർഎസ്എസിന്‍റെ നിർദ്ദേശപ്രകാരം അമിത്ഷാ പട്ടികയിൽ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
പി എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ല എന്നാണ് അറിയുന്നത്.പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും തമ്മിൽ വലിയ പോരാണ് നടന്നത്.അവസാന പരിഗണനക്കായി ശ്രീധരൻ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയതെങ്കിലും ആർഎസ്എസ് ഇടപെട്ട് പി എസ് ശ്രീധരൻ പിള്ളയെ മാറ്റി കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു.