കലാഭവന്‍ മണിയുടെ മരണം; സിബിഐ നുണപരിശോധന ആരംഭിച്ചു

കലാഭവന്‍ മണിയുടെ മരണം; സിബിഐ നുണപരിശോധന ആരംഭിച്ചു

March 20, 2019 0 By Editor

കൊച്ചി കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിബിഐ നുണപരിശോധന ആരംഭിച്ചു. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, ബന്ധു എം.ജി.വിപിന്‍, സുഹൃത്ത് സി.എ.അരുണ്‍ എന്നിവരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ചെന്നൈ ഫോറന്‍സിക് ലബോറട്ടറി ഉദ്യോഗസ്ഥര്‍ എറണാകുളത്തെ സിബിഐ ഓഫീസിലെത്തിയാണ് പരിശോധന നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ നുണ പരിശോധനക്ക് വിധേയരാക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സിബിഐക്ക് അനുമതി നല്‍കിയത്.