വെസ്റ്റ് നൈല്‍ പനി: വിദഗ്ധസംഘം ഇന്ന് മലപ്പുറത്ത്

വെസ്റ്റ് നൈല്‍ പനി: വിദഗ്ധസംഘം ഇന്ന് മലപ്പുറത്ത്

March 20, 2019 0 By Editor

മലപ്പുറം: വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും. സംസ്ഥാന എന്‍ഡമോളജി വിഭാഗത്തിലെയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച സെന്ററിലേയും ഉദ്യോഗസ്ഥരാണ് മലപ്പുറത്തെത്തുന്നത്.

വൈസ് ബാധ ഉണ്ടാകാനുള്ള സാഹചര്യം കണ്ടെത്തുക, കൊതുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുക, പ്രതിരോധ നടപടികള്‍ വിലയിരുത്തുക തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഉച്ചയ്ക്ക് മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീനയുമായി വിദഗ്ധസംഘം കൂടിക്കാഴ്ച നടത്തും.