‘സഖാവാ’യി മോഹൻലാൽ? വാർത്തകൾ വ്യാജമാണെന്ന സ്ഥിരീകരണവുമായി ശ്രീകുമാർ മേനോൻ

‘സഖാവാ’യി മോഹൻലാൽ? വാർത്തകൾ വ്യാജമാണെന്ന സ്ഥിരീകരണവുമായി ശ്രീകുമാർ മേനോൻ

March 20, 2019 0 By Editor

തിരുവനന്തപുരം: ഹരികൃഷ്ണന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരിൽ ‘ദ് കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. എന്നാൽ വാർത്തകൾ വ്യാജമാണെന്ന സ്ഥിരീകരണവുമായി ശ്രീകുമാർ മേനോൻ തന്നെ രംഗത്ത് വന്നതോടെ ചർച്ചകൾക്ക് വിരാമമായി.

ഒടിയൻ എന്ന ചിത്രത്തിന്റെ ആലോചനകൾക്ക് മുമ്പേ താൻ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില ചിത്രങ്ങൾ ഇപ്പോൾ ആരോ പുറത്തുവിട്ടിരിക്കുകയാണെന്നുമാണ് ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മോഹൻലാൽ പോലും അറിയാത്ത വാർത്തയാണിതെന്നും ഇത് പ്രചരിപ്പിക്കരുതെന്നും മേനോൻ പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു.