ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു

ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു

March 21, 2019 0 By Editor

ജമ്മുകശ്മീരിലെ സോപോറില്‍ ഗ്രനേഡ് ആക്രമണം. എസ്.എച്ച്.ഒ അടക്കം 3 പൊലീസുകാര്‍ക്ക് പരിക്കേറ്റു. അതിനിടെ സുന്ദര്‍ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു.

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് സുരക്ഷ സേനക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. എസ്.എച്ച്.ഒ അടക്കം പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ചികിത്സക്കായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍പി.എഫും പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന. മേഖലയില്‍ സുരക്ഷ ശക്തമാക്കി. രാവിലെയാണ് സുന്ദര്‍ബാനിയിലെ കേരിയില്‍ പാക് വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്