സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് ചെന്നിത്തല

സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് ചെന്നിത്തല

March 21, 2019 0 By Editor

കാസര്‍കോട്: സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും കേള്‍ക്കുന്നത് ഇതാണ്. കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. ചെര്‍പ്പുളശേരിയില്‍ സിപിഎം ഓഫീസില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.