കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്സോ ചുമത്തി ; പോലീസ് ആക്ഷൻ എടുത്തത് സുരേഷ് ഗോപി എംപി പ്രതിക്ഷേധിച്ചതിനു  ശേഷം

കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്സോ ചുമത്തി ; പോലീസ് ആക്ഷൻ എടുത്തത് സുരേഷ് ഗോപി എംപി പ്രതിക്ഷേധിച്ചതിനു ശേഷം

March 21, 2019 0 By Editor

കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്സോ ചുമത്തി ,പോലീസ് ആക്ഷൻ എടുത്തത് സുരേഷ് ഗോപി എംപി വീട്ടിൽ എത്തി മാതാപിതാക്കളെ കാണുകയും ഉന്നത പോലീസുകാരോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിക്ഷേധിച്ചതിനു ശേഷമെന്നു സൂചന. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്‍റെ സഹായം തേടി. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്‍റെ സഹായം തേടിയത്.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച്‌ അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്.