ശ്രീശാന്ത് ശശി തരൂര്‍ എംപിയെ സന്ദര്‍ശിച്ചു

ശ്രീശാന്ത് ശശി തരൂര്‍ എംപിയെ സന്ദര്‍ശിച്ചു

March 23, 2019 0 By Editor

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂര്‍ എംപിയെ സന്ദര്‍ശിച്ചു. ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം തരൂരിനെ നേരില്‍ കാണാനെത്തിയത്. ഇന്നലെ രാത്രിയാണ് തരൂരിന്റെ വസതിയിലെത്തി താരം അദ്ദേ​ഹത്തിന നന്ദി അറിയിച്ചത്.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് സംബന്ധിച്ച്‌ തരൂര്‍ ആരാഞ്ഞു. എന്നാല്‍ ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കി