ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്

March 23, 2019 0 By Editor

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്.രാജസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും റോഷനെയും കണ്ടെത്താനായില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പതിനഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ സ്വദേശികളായ കുടുംബം പരാതി നല്‍കിയത്. അന്വേഷണമാരംഭിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി അനന്തു, വിപിന്‍ എന്നിവരെയും ബുധനാഴ്ച പ്യാരി എന്നയാളെയും പിടികൂടി. എന്നാല്‍ സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും മുഖ്യപ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ പൊലീസിനായില്ല.