ഞാന്‍ ബിജെപിയുടെ പ്രവര്‍ത്തകന്‍ തന്നെ;തെരഞ്ഞെടുപ്പില്‍ കുമ്മനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശ്രീശാന്ത്

ഞാന്‍ ബിജെപിയുടെ പ്രവര്‍ത്തകന്‍ തന്നെ;തെരഞ്ഞെടുപ്പില്‍ കുമ്മനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശ്രീശാന്ത്

March 23, 2019 0 By Editor

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന പ്രചരണം തെറ്റെന്ന് വിശദീകരിച്ച്‌ ട്വിറ്ററില്‍ ശ്രീശാന്ത്. താന്‍ ബിജെപി പ്രവര്‍ത്തകനാണെന്നും ബിജെപി കുടുംബത്തിനൊപ്പമാണ് മനസ്സെന്നും ശ്രീശാന്ത് ട്വിറ്ററില്‍ പറയുന്നു. ബിജെപിക്കൊപ്പമാണെന്ന് വിശദീകരിക്കുന്ന ശ്രീശാന്ത് താന്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ കണ്ടത് സ്വാകാര്യമായാണെന്നും പറയുന്നു. കഷ്ടകാല സമയത്ത് കൂടെ നിന്നതിന് നന്ദി അറിയിക്കാനാണ് പോയത്. അതിന് അര്‍ത്ഥം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നല്ലെന്നും ശ്രീശാന്ത് വിശദീകരിക്കുന്നു. തരൂരിന്റെ വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂര്‍ കോണ്‍ഗ്രസ് ഷാള്‍ അണിയിച്ചിരുന്നു. ഇതിനെ കോണ്‍ഗ്രസിലേക്ക് ശ്രീശാന്ത് എത്തിയതിന് തെളിവായി കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ ട്വീറ്റ്.