പി. ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍  തകര്‍ത്തു

പി. ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു

March 23, 2019 0 By Editor

തലശ്ശേരി : വടകര ലോക്സഭാ മണ്ഡലത്തിലെ ഇടത്മുന്നണി സ്ഥാനാര്‍ത്ഥി പി.ജയരാജന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ചുമരെഴുത്ത് നടത്തിയ മതില്‍ അപ്പാടെ തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് തലശ്ശേരി കൊമ്മല്‍വയലില്‍ മതില്‍ തകര്‍ത്ത സംഭവമുണ്ടായത്. മതില്‍ തകര്‍ത്തത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവസ്ഥലം സി.പി.എം സംസ്ഥാന സെക്രട്ടറിയും സ്ഥലം എം.എല്‍.എയുമായ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.