കോഴിക്കോട് ലോ കോളേജ് മെന്‍സ് ഹോസ്റ്റലില്‍ എ.ബി.വി.പി പ്രവര്‍ത്തകനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം

കോഴിക്കോട് ലോ കോളേജ് മെന്‍സ് ഹോസ്റ്റലില്‍ എ.ബി.വി.പി പ്രവര്‍ത്തകനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം

March 23, 2019 0 By Editor

കോഴിക്കോട്: കോഴിക്കോട് ലോ കോളേജ് മെന്‍സ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. എ.ബി.വി.പി പ്രവര്‍ത്തകന്റെ മുറിയിലേക്ക് അതിക്രമിച്ചെത്തിയ എസ്എഫ്‌ഐ സംഘം ഈ മുറി തീവെച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘടിച്ചെത്തിയ എസ്.എഫ്.ഐ ക്രിമിനലുകള്‍ കോളേജ് ഹോസ്റ്റലില്‍ അക്രമം അഴിച്ച് വിട്ടത്. എ.ബി.വി.പി യുണീറ്റ് ജോയിന്റ് സെക്രട്ടറി കൂടിയായ വിഷ്ണു താമസിക്കുന്ന മുറിയിലെത്തിയ സംഘം വിഷ്ണുവിനെ വലിച്ചിറക്കി മുറിയിലെ കിടക്കയും, വസ്ത്രങ്ങളും കത്തിക്കുകയായിരുന്നു.സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.