കള്ളപ്പണം വെളുപ്പിക്കല്‍; സാക്കിറിന്റെ അടുത്ത അനുയായി അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍; സാക്കിറിന്റെ അടുത്ത അനുയായി അറസ്റ്റില്‍

March 23, 2019 0 By Editor

മുംബൈ: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഏറ്റവും അടുത്ത അനുയായി അബ്ദുള്‍ നജ്മുദ്ദീന്‍ സാദകിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സ്വര്‍ണ വ്യാപാരിയായ സാദക് ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കൂടിയാണ്. പീസ് ടിaവിയിലൂടെ വിവാദ പ്രസംഗങ്ങള്‍ നടത്തുന്നതിനും സംപ്രേഷണം ചെയ്യുന്നതിനും വേണ്ടി ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയില്‍ നിന്നും സാക്കിര്‍ നായികിന്റെ ഹാര്‍മണി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് 79 കോടി രൂപ കൈപ്പറ്റിയിരുന്നു. യുഎഇയിലെ സംശയാസ്പദമായി കണ്ടെത്തിയ പല ഉറവിടങ്ങളില്‍ നിന്നുമുള്ള പണമാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലാണ് സാദക് അറസ്റ്റിലായത്.

ഈ പണം ഉപയോഗിച്ച് സാമൂഹിക സ്പര്‍ധ ഉണ്ടാക്കുന്ന വീഡിയോകളും മത സ്പര്‍ധ ഉണ്ടാക്കുന്ന പ്രസംഗങ്ങളും പ്രചരിപ്പിക്കുകയും നിര്‍മിക്കുകയുമാണ് ചെയ്തിട്ടുള്ളത്. കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള കോടതിയില്‍ ഹാജരാക്കിയ സാദകിനെ മാര്‍ച്ച് 27 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.