പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി

March 23, 2019 0 By Editor

ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ വരെ ബി.ജെ.പി പുറത്തുവിട്ട പട്ടികകളിലൊന്നും പത്തനംതിട്ട ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചത്. തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികക്കൊപ്പമാണ് കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന കാര്യവും വ്യക്തമാക്കിയത്.