രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

March 26, 2019 0 By Editor

വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ തീരുമാനം നീളുന്നു. പ്രവർത്തക സമിതി യോഗത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും സ്ഥാനാർഥിത്വം ചർച്ചയായില്ല. മോദിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാർഥിത്വത്തെ ആശ്രയിച്ചാകും രാഹുലിന്റെ തീരുമാനമെന്നാണ് ഉന്നത കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. രാഹുലിന്റെ കർമ്മ മണ്ഡലമായ അമേഠിയിൽ പരാജയ ഭയമില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.