മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി പടര്‍ന്നുപിടിയ്ക്കുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി പടര്‍ന്നുപിടിയ്ക്കുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

March 27, 2019 0 By Editor

സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിയ്ക്കുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചത്. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക, കിണറിന് ചുറ്റുമതില്‍ കെട്ടുക, ഇടയ്ക്കിടയ്ക്ക് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടി സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ ഉരച്ചു കഴുകി പാത്രം വെയിലത്തുണക്കിയതിനു ശേഷം മാത്രം ജലം സംഭരിക്കുകയും ചെയ്യുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക, പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക, വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങള്‍ കുടിക്കാതിരിക്കുക, വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഐസ് ഉപയോഗിച്ച്‌ ശീതളപാനീയങ്ങള്‍ ഉണ്ടാക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കി.