അമിക്കസ് ക്യൂറി യുപിഎ സര്‍ക്കാറിന്റെ കാലത്തെ വക്കീല്‍; എം എം മണി

അമിക്കസ് ക്യൂറി യുപിഎ സര്‍ക്കാറിന്റെ കാലത്തെ വക്കീല്‍; എം എം മണി

April 5, 2019 0 By Editor

ഇടുക്കി: ഡാം തുറന്നതില്‍ പാളിച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ മന്ത്രി എംഎം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിക്കുകയാണ്. അമിക്കസ് ക്യൂറി
യുപിഎ സര്‍ക്കാറിന്റെ കാലത്തെ വക്കീലാണെന്നും പരിശോധനാ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മന്ത്രി ഇടുക്കി മുരിക്കാശ്ശേരിയില്‍ പറഞ്ഞു. ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി അമിക്കസ് ക്യൂറിക്കെതിരെ തിരിഞ്ഞത്.