വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് പൊലീസ്

വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് പൊലീസ്

April 13, 2019 0 By Editor

വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് പൊലീസ്. വനാതിര്‍ത്തികളില്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഒരുക്കണം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കണ്ണൂര്‍ റേഞ്ച് ഐജിക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്‍.ഡി.എഫ് – എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ സുരക്ഷ ശക്തമാക്കും.

തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള മാവോയിസ്റ്റ് ആക്രമണങ്ങൾ വയനാട്ടിൽ ഉണ്ടാകുമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥാനാർഥിയോ പ്രചരണ സംഘങ്ങളോ ആക്രമിക്കപ്പെട്ടേക്കാം. സ്ഥാനാർഥിയെ തന്നെ തട്ടിക്കൊണ്ട് പോകാൻ വരെ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാവോയിസ്റ്റ് നേതാക്കളെ കൊലപ്പെടുത്തിയതിന്റെ പ്രത്യാക്രമണമായാണ് ഇത് സ്പെഷ്യൽ ബ്രാഞ്ച് ചൂണ്ടി കാണിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.പി സുനീറിനും തുഷാർ വെള്ളാപ്പള്ളിക്കും പൊലീസ് സുരക്ഷ ശക്തമാക്കും. വനാതിര്‍ഥികളില്‍ സ്ഥാനാർത്ഥിക്കൊപ്പം ഗൺമാൻമാരെ നിയോഗിക്കും. ഇത് സ്ഥിരപ്പെടുത്തണോ എന്നത് ഡി.ജി.പി നാളെ തീരുമാനിക്കും. 17 ന് രാഹുൽ ഗാന്ധി കൂടി എത്തുന്ന സാഹചര്യത്തിൽ മാവോയിസ്റ്റുകളെ നേരിടുന്ന തണ്ടർബോൾട്ടിന്റെ വിന്യാസം വയനാട്ടിൽ ശക്തിപ്പെടുത്താനും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.