വണ്ണം കുറയ്ക്കാന്‍ ഒരു  ജ്യൂസ്; തയ്യാറാക്കാന്‍ വേണ്ടത് മിനിറ്റുകൾ മാത്രം

വണ്ണം കുറയ്ക്കാന്‍ ഒരു ജ്യൂസ്; തയ്യാറാക്കാന്‍ വേണ്ടത് മിനിറ്റുകൾ മാത്രം

May 30, 2021 0 By Editor

വണ്ണം കൂട്ടുന്നത് പോലെ കുറക്കാൻ ചിലപ്പോൾ നമുക്ക് അത്ര പെട്ടന്ന് സാധിച്ചില്ല എന്ന് വരാം , വര്‍ക്കൗട്ടിനൊപ്പം വൃത്തിയും ചിട്ടയുമുള്ള ജീവിതരീതികളും ഇതിന് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് ഡയറ്റ്. വണ്ണം കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവര്‍ മിക്കപ്പോഴും ആശ്രയിക്കുന്നത് ജ്യൂസുകളെയാണ്. അത്തരത്തിലൊരു ജ്യൂസിനെ പറ്റിയാണ് പറയുന്നത്.

കക്കിരിയാണ് (cucumber) ഈ ജ്യൂസില്‍ ചേര്‍ക്കുന്ന മറ്റൊരു പ്രധാന ചേരുവ. കലോറിയുടെ കാര്യം പരിഗണിക്കുമ്പോഴാണ് വണ്ണം കുറയ്ക്കുന്നവര്‍ക്ക് കക്കിരി കഴിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാകുക. 100 ഗ്രാം കക്കിരിയില്‍ ആകെ 16 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിന് പുറമെ ഫൈബറുകള്‍, വിറ്റാമിന്‍- കെ, സി, എ, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയാലെല്ലാം സമ്പുഷ്ടമാണ് കക്കിരി. ഇഞ്ചിയാണ് ഈ ജ്യൂസിലെ മറ്റൊരു ചേരുവ. ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാനാണ് ഇഞ്ചി പ്രധാനമായും സഹായകമാകുന്നത്. മഞ്ഞളാണ് മറ്റൊരു ചേരുവ. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥമാണ് ശരീരത്തിന് ഗുണകരമാകുന്നത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഇത് വളരെ പ്രയോജനപ്പെടുന്നത് കൂടിയാണ്. നാലാമതായി കുരുമുളകാണ് ഇതിന് ഉപയോഗിക്കുന്നത്. കുരുമുളക് ഉണക്കിപ്പൊടിച്ചത് അല്‍പം മതിയാകും.

ഒരു കക്കിരി കഷ്ണങ്ങളായി അരിയുക. ഒരിഞ്ചോളം വലുപ്പത്തിലുള്ള മഞ്ഞള്‍, രണ്ടോ മൂന്നോ ടേബിള്‍ സ്പൂണോളം ചിരവിയ ഇഞ്ചി, ഒരു നുള്ള് കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ നുള്ള് ഉപ്പും ചേര്‍ക്കാം. എന്നാല്‍ ഉപ്പില്ലാതെയായിരിക്കും കൂറെക്കൂടി ആരോഗ്യകരമാവുക. എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് ഒരുമിച്ച് അടിച്ചെടുത്ത്, അരിച്ച് ഉപയോഗിക്കാം. മറ്റു അസുഖമുള്ളവർ ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.