മോദി ഹിന്ദുക്കളുടെ  മാത്രം പ്രധാനമന്ത്രി ; ബിജെപിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നും  ഖുശ്ബു

മോദി ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രി ; ബിജെപിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നും ഖുശ്ബു

April 17, 2019 1 By Editor

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോദി തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.

ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണ് താനെന്നാണ് നരേന്ദ്ര മോദി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരിക്കല്‍ പോലും മറ്റ് വിഭാഗങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു.