കൊച്ചി മേയറെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു;റോ റോ സര്‍വീസ് മുടങ്ങിയതില്‍ മാപ്പ് പറയണമെന്ന് ആവശ്യം

കൊച്ചി മേയറെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു;റോ റോ സര്‍വീസ് മുടങ്ങിയതില്‍ മാപ്പ് പറയണമെന്ന് ആവശ്യം

May 5, 2018 0 By Editor

കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിനെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു. റോ റോ ബോട്ട് സര്‍വീസ് വിഷയത്തില്‍ മാപ്പ് പറയാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം മേയറെ മുറിയില്‍ പൂട്ടിയിട്ടത്.സര്‍വീസില്‍ വീഴ്ചപറ്റിയെന്ന് മേയര്‍ സമ്മതിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്ത് പോലീസെത്തി. റോ റോ സര്‍വ്വീസ് പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗം നേരത്തെ അലസി പിരിഞ്ഞിരുന്നു.