ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ സഹോദരന് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് പി ശശി

ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ സഹോദരന് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് പി ശശി

May 5, 2018 0 By Editor

കണ്ണൂര്‍: ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ പി. സതീശന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് സഹോദരനും സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ശശി പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് അപമാനം വരുത്തിവച്ച ഒട്ടേറെ കാര്യങ്ങൾ ഉള്ളതിനാൽ സഹോദരനുമായുള്ള ബന്ധം ഇപ്പോൾ ഇല്ലെന്നും പി.ശശി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞാണ് സതീശന്‍ പണം തട്ടിയത്.