കല്ലട ബസ് സർവീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായെന്ന് വിവരാവകാശ രേഖ

കല്ലട ബസ് സർവീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായെന്ന് വിവരാവകാശ രേഖ

April 22, 2019 0 By Editor

കല്ലട ബസ് സർവീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായെന്ന് വിവരാവകാശ രേഖ. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് മാത്രമാണ് ബസിനുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയെ വെല്ലുവിളിച്ചാണ് കല്ലട ട്രാവല്‍സ് സര്‍വീസ് നടത്തിയിരുന്നത്.

ഒരു നിശ്ചിത സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് കോണ്‍ട്രാക്ട് ക്യാരേജ്. ടൂറിസ്റ്റ് ബസുകള്‍, ടാക്സികള്‍ എന്നിവ ഇതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.

നിയമപ്രകാരം ഇത്തരത്തില്‍ മാത്രമാണ് കല്ലട ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയുക.എന്നാല്‍ സ്റ്റേജ് ക്യാരേജ് പെര്‍മിറ്റുള്ള കെ.എസ്.ആര്‍.ടി.സി – സ്വകാര്യ ബസുകളുടേതിന് സമാനമായ സര്‍വീസാണ് കല്ലട ബസുകള്‍ നടത്തിയിരുന്നത്. പോകുന്ന വഴിക്ക് നിര്‍ത്തി ആളുകളെ കയറ്റിയിറക്കി പോകാനുള്ള യാതൊരു അനുവാദവും കല്ലട ബസുകള്‍ക്കില്ല. എന്നാല്‍ ഓരോ പ്രധാന നഗരങ്ങളിലും പ്രത്യേക ബുക്കിങ് കൌണ്ടറുകള്‍ സ്ഥാപിച്ച് ആളുകളെ കയറ്റിയിറക്കി പോകുന്ന രീതിയിലാണ് കല്ലട ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷന്‍ 192 പ്രകാരമായിരിക്കും ബസിനെതിരെ നടപടി സ്വീകരിക്കുക.