കണ്ണൂർ നഗരത്തെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ ഒടുവില്‍ പിടിയില്‍

കണ്ണൂർ നഗരത്തെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ ഒടുവില്‍ പിടിയില്‍

May 6, 2018 0 By Editor

കണ്ണൂര്‍: നിരവധി മോഷണങ്ങള്‍ നടത്തി നഗരത്തെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ ഒടുവില്‍ പിടിയില്‍. രാത്രി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിരുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പനെ(33)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്‌സിലെ ബിഗ്‌ബോസ് ടെയ്‌ലേഴ്‌സിന്റെ പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്.ഇയാളുടെ പേരില്‍ സേലത്ത് അന്‍പതിലേറെയും തലശ്ശേരിയില്‍ ഇരുപതോളവും കേസുകളുണ്ട്.

 

ഫോട്ടോ കടപ്പാട് : മാതൃഭൂമി