വയല്‍കിളികള്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവും:  സിപിഐ

വയല്‍കിളികള്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവും: സിപിഐ

March 25, 2018 0 By Editor

കീഴാറ്റൂര്‍ വയല്‍കിളി സമരത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതികരണവുമായി വീണ്ടും സിപിഐ. സമരത്തിനെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ പറഞ്ഞു. വയല്‍കിളികള്‍ക്കെതിരെ സിപിഎം വാശി പിടിക്കുന്നതെന്ന് അറിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തില്‍ പ്രതിരോധം തീര്‍ത്തത് ശരിയായില്ലെന്നും അദേഹം പറഞ്ഞു.കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി പ്രവര്‍ത്തകരുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം ഇന്ന് നടക്കും. കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ ഉച്ചയ്ക്ക് ശേഷം തളിപ്പറമ്പില്‍നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം നടത്തിയാണ് സമരം ആരംഭിക്കുന്നത്.