മാഹി രാഷ്ട്രീയ കൊലപാതകങ്ങള്‍: അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു

മാഹി രാഷ്ട്രീയ കൊലപാതകങ്ങള്‍: അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു

May 9, 2018 0 By Editor

മാഹി: മാഹിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങളില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇന്നലെ നടന്ന അക്രമങ്ങളില്‍ പൊലീസ് ജീപ്പടക്കം കത്തിച്ചിരുന്നു.

സിപിഎം, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിനിടെയായിരുന്നു അക്രമം നടന്നത്.