വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോത്സവത്തിന് തുടക്കം

വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോത്സവത്തിന് തുടക്കം

April 2, 2018 0 By Editor

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോത്സവത്തിനു തുടക്കം. മെയ് 31 വരെയാണ് പരിപാടി. മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം. സ്പില്‍വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ ഗ്രാമത്തിലാണിത്. ബാണാസുര അണക്കെട്ട് എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം. വീണ്ടും ബാണാസുര അത്ഭുതം തീര്‍ക്കുന്നു. സഞ്ചാരികളുടെ മനസ്സില്‍ കുളിര്‍മഴയായി ബാണാസുരയില്‍ പൂന്തോട്ടം ഒരുങ്ങി. രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെയാണ് പ്രവേശനം. ഡാമിന്റെ പരിസരം ഏകദേശം 2.5 ഏക്കര്‍ സ്ഥലം  പൂക്കള്‍ വെച്ചു മനോഹരമാക്കി. പുഷ്പമേളക്കൊപ്പം കൊമേഴ്‌സ്യല്‍ എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ് റൈഡുകള്‍ പാര്‍ക്കുകള്‍ അങ്ങനെ നീളുന്നു നിര. ബാണാസുര ഡാം കാണാന്‍ ടിക്കറ്റ് എടുത്താല്‍ പുഷ്‌പോത്സവവും കാണാം. ഇരുന്നൂറില്‍പ്പരം ജറബറ പൂക്കള്‍, വിവിധയിനം ഡാലിയ പൂക്കള്‍, നാനൂറില്‍പ്പരം റോസാപ്പൂക്കള്‍, ജമന്തി, ആന്തൂറിയം, പോയെന്‍സാറ്റിയ, ഡയാന്തസ്, ഹൈഡ്രജീയ പെറ്റോണിയ, ഓര്‍ക്കിഡ് തുടങ്ങി വിവിധയിനം പൂക്കളുടെ ശേഖരമാണ് പൂന്തോട്ടത്തില്‍ ഉള്ളത്.